അനാമിക
ആമുഖം
അനാമിക..പേരു ഇല്ലാത്തവള്‍.അവളെ പരിചയപ്പെടാം.
സാഗറിന്റെ ജീവിതത്തിലൂടെ ഹൃസ്വമായ ഒരു യാത്ര..
അനാമിക
മഴ നിര്‍ത്താതെ പെയ്തു രാത്രി മുഴുവനും.അത് പുലര്‍ച്ചയുടെ ഭംഗി കൂട്ടിയെന്ന് സാഗറിന് തോന്നി.അയാള്‍ കിടക്കയില്‍ നിന്നും എഴുന്നേറ്റു പുറത്തേക്ക് നോക്കി.ഇലച്ചാര്‍ത്തുകളില്‍ വെള്ളത്തുള്ളികള്‍, അതിലൂടെ കടന്നു വരുന്ന സൂര്യകിരണങ്ങള്‍.
എന്നും ചെയുന്ന പോലെ മ്യൂസിക് പ്ലെയര്‍ ഓണാക്കി.കിഷോര്‍കുമാര്‍ പാടുന്നു..”റിം ജിം ഗിരെ സാവന്‍…”
കഴിഞ്ഞു പോയ കാലം തന്നെ നോക്കി പുഞ്ചിരിക്കുന്നതായി സാഗറിന് തോന്നി.അയാള്‍ അറിയാതെ മൂളി.
“കഴിഞ്ഞു പോയ കാലം കടലിനിക്കരെ..
കൊഴിഞ്ഞു പോയ മോഹം മനസിനിക്കരെ…”
യാത്രകളും,കലാ-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി നടന്ന തന്റെ പഴയ കാലത്തെക്കുറിച്ച് അയാള്‍ ഒന്നോര്‍ത്തു.ഇതേ പോലെ ഒരു പ്രഭാതത്തില്‍ ആണ് ആദ്യമായി അവളെ കണ്ടത്.
അവസാന വര്‍ഷ ബി എ കാലഘട്ടം.
തലേന്ന് ഓതറ പടയണി കഴിഞ്ഞു, അരവിന്ദന്റെ വീട്ടില്‍ കൂടി.തിരികെ കോളേജിലേക്ക് വരുമ്പോള്‍, അങ്ങാടി കവലയില്‍ ആണ് അവളെ ആദ്യം കണ്ടത്.തലയില്‍ തുളസികതിര്‍ ചൂടി, ചന്ദന കുറിയിട്ട് ഒരു നാടന്‍ പെണ്ണ്.ഗ്രാമത്തിന്റെ വിശുദ്ധിയും നൈര്‍മല്ല്യവും ഉള്ള പെണ്‍കുട്ടി.

(8 votes, average: 4.63 out of 5)



